KeralaLatest NewsNews

ബിജെപിയ്ക്കു മുന്നില്‍ സിപിഎമ്മിന് അടിപതറിയപ്പോള്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് കേരളത്തിലെ ഈ നേതാക്കള്‍

ബിജെപിയ്ക്കു മുന്നില്‍ ശക്തരായ സിപിഎമ്മിന് അടിപതറിയപ്പോള്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് കേരളത്തിലെ നേതാക്കള്‍. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ പ്രധാന ഘട്ടത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞതും നടപ്പാക്കിയതും ഉമ്മന്‍ചാണ്ടിയും സംഘവുമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തന്ത്രങ്ങള്‍ മെനയാനായി ഉമ്മന്‍ചാണ്ടിയും സംഘത്തേയും മേഘാലയയിലേക്ക് ക്ഷണിച്ചത്.

ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനമാണ് മേഘാലയ. കടുത്ത തണുപ്പ് പോലും അവഗണിച്ചാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സംഘം മേഘാലയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കഴിഞ്ഞതവണ മേഘാലയയില്‍ കോണ്‍ഗ്രസിന് 29 സീറ്റുണ്ടായിരുന്നു. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് മേഘാലയ ഭരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേ ഫലങ്ങള്‍. മന്ത്രിയുടെ കൂറുമാറ്റവും സര്‍വേ ഫലവുമെല്ലാം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയപ്പോഴാണ് ആറ് ദിവസം തുടര്‍ച്ചയായി കേരള സംഘം മേഘാലയയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

Also Read : മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചു : ഗവർണറെ കണ്ടു

ഉമ്മന്‍ചാണ്ടിയും കെസി ജോസഫും നൂറോളം കുടുംബ യോഗങ്ങളിലാണ് പങ്കെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ മേല്‍ന്നോട്ടത്തില്‍ ആന്റോ ആന്റണിക്കായിരുന്നു പ്രചാരണ ചുമതല. മേഘാലയയിലെ സാധാരണ തന്ത്രങ്ങള്‍ക്കപ്പുറം വ്യാപകമായി കുടുംബങ്ങളെ സംഘടിപ്പിച്ചത് കേരളത്തിലെ സംഘം എത്തിയ ശേഷമാണ്. പ്രചാരണത്തിനിടെ ജനല്‍ചില്ല് പൊട്ടി കെസി ജോസഫിന്റെ മൂക്കിന് മുറിവേറ്റ സംഭവവമുണ്ടായി. കേന്ദ്ര ഭരണത്തിന്റെ മിടുക്കില്‍ പണമൊഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്ന് ആന്റോ ആന്‍ണി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button