അജ്മാനിൽ പിടിച്ചുപറി വീണ്ടും വർധിക്കുന്നു. പുതിയ രീതിയിലാണ് ഇപ്പോഴുള്ള പിടിച്ചുപറിയും പോക്കട്ടടിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Aഇതിനു പിന്നിൽ 4 ആഫ്രിക്കൻ വംശജരാണെന്നും റിപോർട്ടുണ്ട്.
read also: ഇനി അജ്മാനില്‍ നിന്ന് എവിടേക്കും ബസ്, രാജ്യാന്തര ഗതാഗത ടെര്‍മിനല്‍ സെപ്റ്റംബറോടെ
പോക്കറ്റിടക്കാനോ പിടിച്ചുപറിക്കാനോ ഉദ്ദേശിക്കുന്ന ആളുടെ മുഖത്തേക്ക് തുപ്പുകയും പിന്നീട് അത് തുടച്ച് വൃത്തിയാക്കുകയും മാപ്പ് പറയുകയും ചെയ്യുന്ന തക്കത്തിന് സംഘത്തിലുള്ള മറ്റുള്ളവർ അവരുടെ പക്കൽ നിന്നും പഴ്സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി നിമിഷനേരം കൊണ്ട് തന്നെ കടന്നു കളയുന്നത്. അജ്മൻ പോലീസിന്റെ അണ്ടർ കവർ ഏജന്റ് ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. തിരക്കുള്ള സ്ഥലങ്ങളിലാണ് സ്ഥിരമായി ഈ അക്രമം നടക്കുന്നത്.
Post Your Comments