കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘത്തില്‍ ഉള്‍പ്പെട്ട 13 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ജാവ്ജാന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം.
ദര്‍സ്ബാബ് ജില്ലയിലെ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ എയര്‍ഫോഴ്സ് ആക്രമണം നടത്തിയത്. രണ്ട് വിദേശ തീവ്രവാദികള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് വടക്കന്‍ മേഖലയിലെ അഫ്ഗാന്‍ സൈന്യത്തിനെ ഉദ്ധരിച്ചുകൊണ്ട് ഖമാസ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Leave a Comment