![](/wp-content/uploads/2018/03/dead-2-1-1.png)
ഗാസിയാബാദ്: ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതികളെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം നഗ്നമാക്കിയ നിലയിലാണ് കണ്ടെത്തിയത്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശികളായ നീരജ് സിംഘാനിയ (37), ഭാര്യ രുചി (35)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയിൽ ഭക്ഷണം കഴിക്കാൻ കുടംബാംഗങ്ങൾ ഇരുവരെയും വിളിക്കാൻ എത്തിയപ്പോൾ കതക് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഏറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനാൽ ബന്ധുക്കൾ കതക് തകർത്ത് അകത്ത് കയറുകയായിരുന്നു.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രശസ്‌തമായ ഒരു ടെലികോം കമ്പനിയിലെ ഡെപ്യൂട്ടി ജനറൽ മാനേജരാറായിരുന്നു നീരജ്. 2010ൽ ആണ് നീരജും രുചിയും വിവാഹിതരാകുന്നത്.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. മുറിക്കുള്ളിൽ എന്തെങ്കിലും അപകടം നടന്നതിന്റെയോ, കൊലപാതക ശ്രമത്തിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ് മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമെ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
Post Your Comments