ടെഹ്റാന്: ഇറാനില്‍ ഭീകരസംഘടനയിലെ 116 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും 42 കിലോ സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഇറാന് സുരക്ഷാസേന അറിയിച്ചു. രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയില്‍ അടുത്തകാലത്ത് അംഗങ്ങളായവരാണ് അറസ്റ്റിലായത്.
Also read : സി.പി.എമ്മിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ
ആയുധങ്ങള്‍ നിര്‍മിക്കുക, സഹായങ്ങള്‍ നല്‍കുക, ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുക തുടങ്ങിയവയെല്ലാം ഭീകരപ്രവര്‍ത്തനത്തില്‍ പെടുമെന്നറിയിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍, ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഏറെയും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും കടത്തുന്നതിനു സഹായിച്ചവരാണെന്നും വ്യക്തമാക്കി.
Post Your Comments