ചെന്നൈ: കരാറില്‍ ഏര്‍പ്പെട്ട സിനിമയുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ ശങ്കറിന്റെ പരാതിയില്‍ തമിഴ് താരം വടിവേലുവിന് 8 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശം. ഏറെ കാലമായി നല്ല ഓഫറുകള്‍ ഒന്നും വരാത്തതിനാല്‍ സിനിമയില്‍ സജീവമല്ലാതിരുന്ന വടിവേലു ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലെക്ക് തിരിച്ചു വരുന്നതിനിടെയാണ് ഈ തിരിച്ചടി.
വിജയ് നായകനായ മെര്‍സലില്‍ വടിവേലുവിന്റെ കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ വാങ്ങിയിരുന്നു. സിമ്പുദേവന്‍ സംവിധാനം ചെയ്ത് ശങ്കര്‍ നിര്‍മ്മിക്കുന്ന ഇസൈയരസന്‍ 24ാം പുലികേശി എന്ന ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
തുടര്‍ന്ന് നടന്‍ വിശാല്‍ പ്രസിഡന്റായ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും താരം സഹകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവിന് വന്ന നഷ്ടം പരിഹരിക്കാന്‍ എട്ടു കോടി 75 ലക്ഷം രൂപ ഫൈന്‍ അടയ്ക്കണമെന്ന് സംഘടന ഉത്തരവിട്ടിരിക്കുകയാണ്. ഇതനുസരിച്ചില്ലെങ്കിലും തുടര്‍ന്ന് കേസും സിനിമയില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും.
Post Your Comments