
കൊച്ചി : എടുക്കാത്ത വായ്‌പയുടെ പേരില്‍ എച്ച്ഡിഎഫ് സി ബാങ്കിന്‍റെ ജപ്‌തി നടപടിക്കെതിരെ യുവതി അനിശ്ചിതകാല നിരാഹാരമിരിക്കുന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്വന്തം വീടും സ്ഥലവും സംരക്ഷിക്കാൻ പത്തടിപ്പാലം സ്വദേശി പ്രീതാഷാജിയാണ് നിരാഹാരമിരിക്കുന്നത്. 1994ല്‍ പ്രീതയുടെ ഭര്‍ത്താവ് ഷാജിയെ ജാമ്യക്കാരനാക്കിക്കൊണ്ട് ഒരു ബന്ധുവെടുത്ത കടമാണ് ജപ്‌തിനടപടിയിലെത്തിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടിരിക്കുകയായണ്.
also read:ജോര്‍ദാനുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ
കേസില്‍ സ്വമേധയാ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ഫാസി നിയമം ബാങ്കുകള്‍ പാവങ്ങള്‍ക്കുമേല്‍ മാത്രം ഉപയോഗിക്കാവുന്ന ആയുധമാക്കുന്നതായി ആരോപിച്ചു. നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിക്കും. പ്രീതിയുടെ വീട് ജപ്‌തിയിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സെക്രട്ടറി സാധ്യമായതെല്ലാം ചെയ്യണമെന്ന് കമ്മീഷൻ നിർദേശിച്ചു. ജപ്‌തി നടപടിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
Post Your Comments