Latest NewsNewsIndia

ജോര്‍ദാനുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായി, ഇന്ത്യ ജോർദാനുമായി പ്രതിരോധം ഉൾപ്പെടെ വിവിധ രംഗങ്ങളിൽ സഹകരണത്തിന് 12 കരാറുകൾ ഒപ്പുവച്ചു. തീവ്രവാദത്തിനെതിരെ ഒരുമിച്ചുനീങ്ങാനും സൈബർ സുരക്ഷ, പ്രതിരോധ വ്യവസായങ്ങൾ, സൈനിക പഠനങ്ങൾ, സൈനികാരോഗ്യരംഗം, സമാധാന സേനകളുടെ വിന്യസിക്കൽ തുടങ്ങി വിവിധ മേഖലകളിൽ സഹകരിക്കാനുമാണു ധാരണയായത്.

ആരോഗ്യം, വൈദ്യപഠനം എന്നീ മേഖലകളിൽ സഹകരിക്കാനുള്ളതാണു മറ്റൊരു കരാർ. ജോർദാനിൽ അഞ്ചു വർഷത്തിനുള്ളിൽ 3000 പേർക്ക് വിദഗ്ധപരിശീലനം നൽകാൻ ഇന്ത്യ ഒരു സെൻറർ ഓഫ് എക്സലൻസ് സ്ഥാപിക്കും. രണ്ടു രാജ്യങ്ങളിലെയും തൊഴിലാളികളുടെ സംരക്ഷണം മുൻനിർത്തി മാനവശേഷി സഹകരണത്തിനും കരാറായി.

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന ചർച്ചകൾക്കു ശേഷമാണ് ഇവ ഒപ്പുവച്ചത്. ജോർദാനിൽ പതിനായിരത്തിലേറെ ഇന്ത്യക്കാർ ജോലി നോക്കുന്നുണ്ട്.സാംസ്ക്കാരിക വിനിമയത്തിന് ആഗ്രയെയും ജോർദാനിലെ പെട്രാ നഗരത്തെയും സമാന്തരമായി വികസിപ്പിക്കാനുള്ള പദ്ധതിക്കും കരാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button