മുംബൈ: പുതിയ 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ഐഡിയ സെല്ലുലാര്‍. 4ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് വമ്പന്‍ ക്യാഷ് ബാക്ക് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഡിയയുടെ പ്രീ പെയ്ഡ്-പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഓഫര്‍ ലഭിക്കും എല്ലാ ബ്രാന്‍ഡ് ഫോണുകള്‍ക്കും ഓഫര്‍ ലഭ്യമാകും.
പ്രീ പെയഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 199 രൂപയ്‌ക്കോ അതിനു മുകളിലേക്കോ റീച്ചാര്‍ജ് ചെയ്യണം. 36 മാസത്തിനകം രണ്ട് ഘട്ടമായി ക്യാഷ് ബാക്ക് ലഭിക്കും. പോസ്റ്റ് പെയ്ഡില്‍ 389 രൂപ മുതല്‍ ആരംഭിക്കുന്ന കോംബോ പ്ലാനിലുള്ളവര്‍ക്ക് ഓഫര്‍ ലഭ്യമാകും. 18 മാസത്തില്‍ 6000 രൂപയ്ക്കുള്ള ബില്‍ പെയ്‌മെന്റ് ചെയ്യുമ്പോള്‍ ക്യാഷ് ബാക്കിന്റെ ആദ്യ ഗഡു ലഭിക്കും.
also read: ജിയോയ്ക്ക് പിന്നാലെ കിടിലൻ ഓഫറുകളുമായി ഐഡിയ
അടുത്ത ഗഡു അടുത്ത 18 മാസത്തില്‍ 6000 രൂപ ബില്‍ അടയ്ക്കുമ്പോള്‍ ലഭിക്കും. ഏപ്രില്‍ 30 വരെ ഓഫര്‍ ലഭ്യമാകും.
Post Your Comments