
ഉപഭോക്താക്കൾക്ക് പുത്തൻ പ്ലാനുകളുമായി വോഡഫോൺ-ഐഡിയ. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി വോഡഫോൺ-ഐഡിയ ലഭ്യമാക്കുന്നത്.
98 രൂപയുടെ പ്ലാനുകൾ, 195 രൂപയുടെ പ്ലാനുകൾ, 319 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെ കുറഞ്ഞ ചെലവുകളിലാണ് ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യുവാൻ സാധിക്കുന്നത്.
98 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ 15 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളും 200 ജിബി ഡാറ്റയും ലഭിക്കുന്നുണ്ട്.
Also Read: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
195 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ 31 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിംഗും 2ജിബി ഡാറ്റയും ലഭിക്കും. കൂടാതെ, 300 സൗജന്യ എസ്എംഎസ് പ്ലാനുകളും കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
319 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ, ദിവസേന 2 ജിബി ഡാറ്റയും 31 ദിവസം വാലിഡിറ്റിയുമാണ് നൽകുന്നത്.
Post Your Comments