Latest NewsNewsIndia

ഹോളി ആഘോഷത്തില്‍ ബീജം നിറച്ച ബലൂണുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം

ഡല്‍ഹിയിലും പരിസരങ്ങളിലും ഹോളി ആഘോഷങ്ങളുടെ മറവില്‍ പുരുഷബീജം നിറച്ച ബലൂണുകള്‍ സ്ത്രീകള്‍ക്കുനേരേ പ്രയോഗിക്കുന്നതായി പരാതി. ഹോളി ആഘോഷ വേളകളില്‍ ബസുകളിലും നിരത്തുകളിലും സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നതു പതിവാണെന്നു പ്രക്ഷോഭകര്‍ പറഞ്ഞു. സംഭവത്തെ പ്രതിരോധിക്കാനായി ഡല്‍ഹി സര്‍വകലാശാല നടപടികളും എടുത്തിട്ടുണ്ട്.

ചായത്തിനു പകരം പുരുഷബീജം നിറച്ച ബലൂണുകള്‍ സ്ത്രീകള്‍ക്കുനേരേ എറിയുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണു സമരരംഗത്തേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരായത്. അധിക്ഷേപം തടയാന്‍ ഡല്‍ഹി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും പ്രതിഷേധം. ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടികളില്‍ മലയാളി പെണ്‍കുട്ടികളും ഏറെയുണ്ട്.

ഡല്‍ഹി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ ജീസസ് മേരി കോളജിലെ പ്രഫസര്‍മാരും വിദ്യാര്‍ഥിനികളുമാണു സമരത്തിനെത്തിയത്. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറാകണമെന്ന് ഇവര്‍ പറഞ്ഞു. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഡല്‍ഹി പോലീസ് സ്വീകരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്നും അവര്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ കൂടി അനേകം പെണ്‍കുട്ടികളാണ് തങ്ങള്‍ നേരിട്ട ദുരവസ്ഥയും ആശങ്കയും പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button