Latest NewsKeralaNewsIndia

മുഖ്യമന്ത്രി കൊല്ലപ്പെട്ട സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചു

 

മണ്ണാര്‍ക്കാട്​: മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ണാര്‍ക്കാട്​ കൊല്ലപ്പെട്ട മുസ്​ലിം ലീഗ്​ പ്രവര്‍ത്തകന്‍ സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചു. മണ്ണാര്‍ക്കാട്​ തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന സഫീറിനെ ഫെബ്രുവരി 25 ന്​ ഒരു സംഘം കടയില്‍ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അയല്‍വാസികളായിരുന്ന സി.പി.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റബ് ചെയ്‌തിരുന്നു. ആദ്യം മകന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ സഫീറിന്റെ അച്ഛൻ പിന്നീട ഇത് മാറ്റി പറഞ്ഞിരുന്നു.

also read:ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സഫീര്‍-​ഷുഹൈബ്​ കൊലപാതകം ചര്‍ച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഇതുവരെയും പ്രതികരിക്കാന്‍ ഭരണകക്ഷി തയാറായിരുന്നില്ല. ഇതിനിടയിലാണ് ​ മുഖ്യമന്ത്രി സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button