ബംഗളൂരു : ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ ജീവനക്കാരന്‍ അറസ്റ്റില്‍. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. ബുധനാഴ്ച കുട്ടി ശുചിമുറിയിൽ പോയപ്പോൾ ശ്രീനിവാസ് എന്ന ജീവനക്കാരൻ കുട്ടിയെ പിന്തുടരുകയും കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
also read:വൈദികനെ കൊലപ്പെടുത്തിയ സംഭവം : പ്രതി പിടിയില്‍
വീട്ടിൽ എത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ വിവരം സ്‌കൂളിൽ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്‌തു. കുറ്റാരോപിതനായ ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കംചെയ്തതായ് സ്‌കൂൾ അധികൃതർ അറിയിച്ചു.
Post Your Comments