ഇൻഡോർ: ആംബുലൻസ് ലഭിക്കാത്തതിനാൽ ചികിത്സ വൈകി നാല് വയസുകാരിക്ക് ദാരുണാന്ത്യം.മധ്യപ്രദേശിലെ രത്‌ലമില്‍ നന്ദ്‌ലേത്താ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കുഞ്ഞിൻെറ ജീവൻ രക്ഷിക്കാനായി അച്ഛൻ ഘനശ്യാമും അമ്മ ദീനാഭായിയും 30 കിലോമീറ്ററോളം യാത്ര ചെയ്തെങ്കിലും ഫലമുണ്ടായില്ല.നാല് വയസുകാരി ജീജയ്ക്ക് പനി കൂടിയതിനെ തുടർന്നാണ് മാതാപിതാക്കൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി സമീപിച്ചത്.
also read: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ
കുട്ടിയുടെ നില വഷളായതോടെ ഡോക്ടർ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസിന് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. കുട്ടിയെ എത്രയും പെട്ടന്ന് സർക്കാർ ആശുപത്രിയിൽ എത്തിക്കാനായി ഒരു സുഹൃത്തിന്റെ ബൈക്കിലാണ് ഇവർ ആശുപത്രിയിലേക്ക് പോയത്. എന്നാൽ ആശുപതിയിൽ എത്തുന്നതുവരെ ആ കുഞ്ഞുജീവന് പിടിച്ചുനിൽക്കാനായില്ല. യാത്രക്കിടെ അച്ഛന്റെ മടിയിൽ തന്നെ ആ കുരുന്ന് ജീവൻ പൊലിയുകയായിരുന്നു.
Post Your Comments