കാക്കനാട് : പ്രമുഖ യുവനടനു വിശ്രമിക്കാൻ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന ആഡംബര കാരവൻ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. അനുമതിയില്ലാതെ ഇവിടെ ഉപയോഗിച്ചതിനു വൻ തുക പിഴ അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.നടനെ കയറ്റാനായി കൊച്ചിയിലെ ലൊക്കേഷനിൽ നിന്നു വരും വഴിയാണു കാരവൻ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിന്റെ പിടിയിലാകുന്നത്.
തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന കാരവൻ ഏതാനും ദിവസങ്ങളായി കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് ഉപയോഗിച്ചിരുന്നത്. ഇതര സംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്കു നൽകുന്നതു നിയമവിരുദ്ധമായതിനാലാണു തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം പിടിച്ചെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതാനും ദിവസമായി കാരവൻ നിരീക്ഷണത്തിലായിരുന്നു.
Post Your Comments