KeralaLatest NewsNews

ഷുഹൈബ് വധം: പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം

മട്ടന്നൂര്‍: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം. ഇക്കാര്യം ആശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിയും ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് അയച്ചു. കേസിന്റെ വിശദാംശങ്ങള്‍ സുരേഷ്‌ഗോപി എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിക്കും.

also read: ഷുഹൈബ് വധം : കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

മാത്രമല്ല സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരും പ്രധാനമന്ത്രിയെ സമീപിക്കുന്നുണ്ട്. കേസില്‍ പിടിയിലായ പ്രതി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത് കണ്ടെന്നും പോലീസ് അന്വേഷണം വെറും പ്രഹസനമാണെന്നും നിവേദനത്തില്‍ പറയുന്നു.

പിടിയിലായ പ്രതികള്‍ക്ക് ഷുഹൈബുമായി പരിചയമോ വൈരാഗ്യമോ ഉണ്ടായിരുന്നില്ല. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മറ്റാരോ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ഉറപ്പാണ്. യഥാര്‍ത്ഥ പ്രതികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നമിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കേരള പോലീസിന്റെ അന്വേഷണത്തിന് കഴിയുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടികാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button