
മാവേലിക്കര: വീരമൃത്യു വരിച്ച സൈനികന് സാം ഏബ്രഹാമിന്റെ 41-ാം ചരമദിനത്തില്‍ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി. ഇന്നലെ രാവിലെ 5.20 ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സാമിന്റെ ഭാര്യ അനു ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. സാം വീരമൃത്യു വരിക്കുമ്പോള്‍ അനു എട്ടു മാസം ഗര്‍ഭിണിയായിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി ഫെബ്രുവരിയില്‍ അവധിക്കു വരാനിരിക്കവെയായിരുന്നു സാമിന്റെ മരണം. മാവേലിക്കര പുന്നമൂട് സ്വദേശിയായ ലാന്‍സ് നായിക് സാം എബ്രഹാം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമാണ് വീരമൃത്യു വരിച്ചത്. നാല്പത്തി ഒന്നാം ചരമദിനത്തോടനുബന്ധിച്ച് ഇന്നലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരുന്നു. രണ്ടര വയസ്സുകാരി എയ്ഞ്ചലാണു മൂത്ത മകള്‍.
Post Your Comments