വിവാഹം കഴിഞ്ഞ് വരന്റെ മാതാപിതാക്കളെ കുനിഞ്ഞ് വണങ്ങാൻ തയ്യാറാകാതെ വധു. ഇതേ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വണങ്ങാൻ തയ്യാറാകാതെ നിന്ന വധുവിന്റെ തല പിടിച്ച് കുനിക്കാന്‍ വാഹത്തിനെത്തിയ അതിഥികള്‍ ശ്രമിച്ചു. പക്ഷെ വധു എന്നിട്ടു തല കുനിച്ചില്ല. മാത്രമല്ല തന്നെ നിര്‍ബദ്ധിച്ച് തല കുനിപ്പിക്കാന്‍ നോക്കിയവരെ പൊതിരെ തല്ലുകയും ചെയ്തു.
സംഭവം നടന്നത് ചൈനയിലാണ്. വിവാഹ ശേഷം വരന്റെ മാതാപിതാക്കളെ മുട്ടുകുത്തി തല കുനിച്ച് വണങ്ങണം. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മാതാപിതാക്കള്‍ക്ക് മുന്നില്‍ തന്നെ സമര്‍പ്പിക്കുന്നു എന്നാണ്.
read also: നിയമപരമായി ലൈംഗീക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം; കോടതി
പ്രായമായവര്‍ക്ക് വിവാഹത്തിനെത്തിവരെല്ലാം നോക്കി നില്‍ക്കുമ്പോള്‍ യുവതി തല കുനിക്കാതിരുന്നത് സഹിക്കാനായില്ല. തുടര്‍ന്നാണ് യുവതിയെ മുട്ടി കുത്തിച്ച് തല കുനിപ്പിക്കാനുള്ള ശ്രമം നടന്നത്. ദേഷ്യം വന്ന വധു എല്ലാവരെയും തട്ടി മാറ്റി. ചിലര്‍ക്കിട്ട് നല്ല തല്ലും കിട്ടി. വധുവിന്റെ ബന്ധുക്കള്‍ അവരെ ശാന്തയാക്കാന്‍ ശ്രമിച്ചു.
Post Your Comments