KeralaLatest NewsNews

ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ രശ്മി ആര്‍ നായര്‍

കണ്ണൂര്‍: ജിലു ജോസഫ് മുലയൂട്ടുന്ന ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ മോഡലും ചുംബന സമര നായികയുമായ രശ്മി ആര്‍ നായരും. രൂക്ഷമായ ഭാഷയിലാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെ എതിര്‍ത്തിരിക്കുന്നത്. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്ല്ല സാര്‍ ആക്റ്റിവിസം. ഈ കവര്‍ ഫോട്ടോ നോക്കി സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണുമെന്നും ആ ഒരു വികാരം മാത്രമേ ചിത്രം നിര്‍മിക്കുന്നുള്ളൂവെന്നും ലക്ഷ്മി തുറന്നടിച്ചു.

പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ലെന്നു പോസ്റ്റില്‍ കുറിച്ചതിനൊപ്പം താന്‍ മുലയൂട്ടുന്ന ചിത്രവും ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗീക പോർട്രൈറ്റ് അല്ല. അങ്ങനെ പോർട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തിൽ ഒരു മാതൃത്വ ഭാവവും ഞാൻ കാണുന്നില്ല അതൊരു തികഞ്ഞ ആൺ ലൈംഗീക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാൻ കഴിയുന്നതെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button