Latest NewsKeralaNews

മുലയൂട്ടലോ, മുല കാട്ടലോ ? ഒരു പ്രവാസിയുടെ സംശയങ്ങള്‍ പലരുടേയും ചോദ്യങ്ങളാകുമ്പോള്‍

ഒരോ ദിവസവും പിറക്കുന്നത് വിവാദത്തോടെയാണ്. ഇപ്പോള്‍ ദൈവത്തിന്റ സ്വന്തം നാട്ടില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ഗൃഹലക്ഷ്മി’ വനിതാ മാസികയുടെ മുഖച്ചിത്രമാണ്. എന്താണ് ഇത്ര കോലാഹലം എന്നല്ലെ. മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പരസ്യമായി ചെയ്യാന്‍ പറ്റില്ല.. ചിലതൊക്കെ രഹസ്യമായി തന്നെ ചെയ്യേണ്ടതുണ്ട്. അത് പരസ്യമായപ്പോഴാണ് അതിനെ എതിര്‍ത്തും അനകൂലിച്ചും വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്നത്.

വിസര്‍ജ്ജനം, ശാരീരിക ബന്ധം, പ്രസവം, തുടങ്ങി മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട പല സംഗതികളും മറ്റുള്ളവരില്‍ നിന്ന് മറച്ചുവെച്ചും രഹസ്യമായും ചെയ്യേണ്ടവയാണ്. നമ്മുടെ സംസ്‌കാരവും അതു തന്നെ.. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പല ജാതി വ്യത്യാസങ്ങളില്‍ ഒന്നും അതു തന്നെ. ഇവിടെ ഗൃഹലക്ഷ്മിയുടെ കവറില്‍ ഒരു മുലപ്രദര്‍ശനം അല്ലാതെ അതിലൊരു ചുക്കുമില്ല.

ഒരമ്മയും ഇതുപോലെ, ഇത്രയേറെ മുല കാണിച്ച്, ഈ ഭാവത്തില്‍ കോലത്തില്‍ മുലയൂട്ടില്ല. കുഞ്ഞിനെത്തന്നെ നോക്കി പുഞ്ചിരിച്ച്, കുട്ടിയുടെ മുടിയില്‍ തഴുകി തലോടി ഓമനിച്ച് അമ്മയെന്ന നിര്‍വൃതിയില്‍ ലയിച്ച്നടത്തുന്ന യഥാര്‍ത്ഥ മുലയൂട്ട് എവിടെ?

ക്യാമറക്ക് മുമ്ബില്‍ മുല കാണിക്കാനായി മാത്രം അഭിനയിച്ച, അമ്മയുടെ ഒരു വികാരവും ഭാവവും വാത്സല്യവും മുഖത്തില്ലാത്ത ഈ മുലപ്രദര്‍ശന ഫോട്ടോ എവിടെ? ഈ നടി ഒരമ്മയും മുലയൂട്ടുന്നത് ഇതുവരെ കണ്ടിട്ടില്ലേ? ചിത്രീകരിച്ചവര്‍ക്കോ സംവിധാനിച്ചവര്‍ക്കോ അമ്മ കുഞ്ഞിന് മുലയൂട്ടുന്നതെങ്ങനെയെന്നതിന് ഒരു ധാരണയുമില്ലേ?

മാറ് കാണിച്ചൊരു മാര്‍ക്കറ്റിംഗ് തന്ത്രം എന്നല്ലാതെ ഇതിലൊരു സന്ദേശവുമില്ല. മുലയൂട്ടുന്ന അമ്മയുടെ മുലയിലേക്ക് ഞരമ്ബുരോഗികളല്ലാതെ മറ്റാരും ‘ആ നോട്ടം’ നോക്കില്ല. പക്ഷേ ഈ ചിത്രത്തിലെ മുലയിലേക്ക് അങ്ങനെയാവാന്‍ തരമില്ല..

ഒരു കാര്യം ഉറപ്പാണ് മാസിക ലക്ഷ്യം വെച്ചത് മുലയൂട്ടലല്ല, മുല കാട്ടലാണ്.!

shortlink

Related Articles

Post Your Comments

Related Articles


Back to top button