Latest NewsKeralaNews

സുന്നത്ത് കല്യാണം: ബാലാവകാശ കമ്മീഷന് വക്കീല്‍ നോട്ടീസയച്ച് പ്രതീഷ് വിശ്വനാഥന്‍

കൊച്ചി•സുന്നത്ത് കല്യാണം നിര്‍ത്തണം എന്നാവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് വക്കീല്‍ നോട്ടീസയച്ചു.

ഒരു വിഭാഗത്തിന്‍റെ മാത്രം ആചാരങ്ങളിലേയ്ക്കുളള കടന്നു കയറ്റം അനുവദിയ്ക്കാന്‍ കഴിയില്ലെന്ന് പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ഹിന്ദു സമൂഹവും ആചാരങ്ങളും എന്നും സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കുത്തിയോട്ടത്തിനായാലും മറ്റ് ആചാരങ്ങള്‍ക്കായാലും പങ്കെടുക്കാനും മാറി നില്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതെല്ലാം നിഷേധിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. ആഴ്ച്ചകളോളം നിവര്‍ന്നു നില്‍ക്കുവാന്‍ പോലുമുള്ള ആവതില്ലാതെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന സുന്നത്ത് എന്ന പ്രാകൃത ആചാരം. മാറി നില്‍ക്കാനോ വേണ്ടെന്നു വെയ്ക്കാനോ ഉള്ള അവകാശം പോലും ലഭ്യമാകുന്നില്ല- പ്രതീഷ് പറഞ്ഞു.

മുസ്ലീം മാതാപിതാക്കള്‍ക്കു ജനിച്ചു എന്നതു കൊണ്ട് മാത്രം കുഞ്ഞുങ്ങള്‍ ഈ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കഷ്ടമാണ്. ഈ പീഡനം നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചതായും പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു.

ഹൈക്കോടതി അഭിഭാഷകനായ ആര്‍.കൃഷ്ണരാജ് മുഖേനയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ശോഭാ ജോഷിക്ക് നോട്ടീസയച്ചത്. കുത്തിയോട്ടത്തിനെതിരെ കേസെടുത്ത കമ്മീഷന്റെ നടപടി പിന്‍വലിച്ച് നിര്‍ബാധം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം മേല്‍ക്കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button