Latest NewsNewsIndia

പ്രശസ്ത ഗായകൻ അന്തരിച്ചു

പ്രശസ്ത ഓഡിയ ഭജൻ ഗായകൻ അറബിന്ത മുടുലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. 56 വയസായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ മുതുളി ഭക്തി ഗാനങ്ങൾ കൊണ്ടാണ് ജനങ്ങളെ ആകർഷിച്ചിരുന്നത്.

read also: ഗാനങ്ങളിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഗായകൻ

3000 ലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. പക്ഷെ “കല സാന്റ അച്ഛാ കേമൻറെയും”, ” ജഗ പേൻ നീതി മാലി ഫുല” എന്ന ഭക്തി ഗാനങ്ങളാണ് ജനങ്ങൾ ഇപ്പോഴും ഓർക്കുന്നത്. മുഖ്യമന്ത്രി നവീൻ പട്നായിക് ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ഭജനിലെ മാന്ത്രികന്റെ മരണത്തെ അനുശോചിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button