യുവതി റോഡിനു നടുവില്‍ കമ്പിയഴിയില്‍ തല കുടുങ്ങി മരിച്ചു. സംഭവം നടന്നത് ചൈനയിലാണ്. കമ്പിയഴിയിലേക്ക് റോഡിലെ ഫൂട്ട്പാത്തിലൂടെ ലഗേജുമായി പോവുകയായിരുന്ന യുവതി തെന്നി വീഴുകയായിരുന്നു. ഒരു കൈപ്പത്തിയുടെ വലിപ്പമേ വളഞ്ഞ് യു ഷെയ്പ്പില്‍ ഇരിക്കുന്ന കമ്പിയഴിക്ക് ഉണ്ടായിരുന്നുള്ളു. തല അതിനുള്ളില്‍ കുടങ്ങിപ്പോയതിനെത്തുടര്ന്ന് ശ്വാസം മുട്ടിയാണ് യുവതി മരിച്ചത്.
ഇവിടെ ഇതിന് സമാനമായി നിരവധി അപകടങ്ങള്‍ നടക്കാറുണ്ടെന്ന് ആളുകള്‍ പറയുന്നു. അപകടം നടന്നത് ബസ്സിറങ്ങി നടക്കവേയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തിയത് അപകടം നടന്ന് പതിനാറ് മിനിറ്റിന് ശേഷമാണ് അപ്പോഴേക്കും യുവതി മരിച്ചിരുന്നു. ശ്വാസം മുട്ടി മുഖം മുഴുവന്‍ ചുവപ്പു നിറമയിരുന്നു. യുവതിക്ക് 20 വയസ് പ്രായമേ ഉള്ളൂ.
Post Your Comments