പുരുഷന്മാർക്ക് മുഖ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം നിരന്തരം അവർ ചെയ്യുന്ന ഷേവ് കൊണ്ടാണ്.എന്നാൽ ഇപ്പോൾ സ്ത്രീകൾ ഷേവ് ചെയ്യുന്നു എന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് ചിലർ. കേള്‍ക്കുമ്പോള്‍ അത്ര രസം തോന്നില്ലെങ്കിലും പുരുഷന്‍മാര്‍ കൈയടക്കിവച്ചിരുന്ന ഷേവിംഗ് സ്‌ത്രീകളും സ്വന്തമാക്കുകയാണ്.
സൗന്ദര്യത്തെ ജ്വലിപ്പിക്കാന്‍ വേണ്ടി! മുഖം മൃദുലസുന്ദരമാക്കി സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലുളള ജപ്പാന്‍ സ്‌ത്രീകളാണ് ഷേവിംഗ് സൗന്ദര്യത്തിന്റെ താക്കോലാണെന്ന് തിരിച്ചറിഞ്ഞത്. ജപ്പാനിലെ ബ്യൂട്ടി സലൂണുകളില്‍ ഫേഷ്യല്‍ ചെയ്യുന്നതിനൊപ്പം മുഖം ഷേവുചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസത്തില്‍ ഒരു തവണയെങ്കിലും മുഖം മുഴുവന്‍ ഷേവു ചെയ്‌ത് മിനുക്കുന്നവരാണ് ജപ്പാനിലെ ഭൂരിഭാഗം സുന്ദരിമാരും.
Read also:വീടുകൾ കേറിക്കിടക്കാൻ ഒരിടമല്ല അവ മനോഹരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഹോളിവുഡിലെ സൗന്ദര്യ ചരിത്രങ്ങളായ മര്‍ലിന്‍ മണ്‍റോ, ലിസ് ടെയ്‌ലര്‍ എന്നിവര്‍ ചെയ്‌തിരുന്നതു പോലെ ദിവസവും ഷേവു ചെയ്യുന്ന ജപ്പാന്‍ സുന്ദരിമാരുടെ എണ്ണവും കുറവല്ലത്രേ! ഷേവുചെയ്യുമ്പോള്‍ മുഖത്തെ ജഡകോശങ്ങള്‍ പൊഴിഞ്ഞു പോകുമെന്നതും സൌന്ദര്യവര്‍ധക വസ്‌തുക്കള്‍ കൂടുതല്‍ എളുപ്പത്തില്‍ ത്വക്കില്‍ പ്രയോഗിക്കാമെന്നതും ഷേവിംഗിന്റെ പ്രയോജനമായി കരുതുന്നു. ഷേവിനു ശേഷം അക്യുപങ്‌ചര്‍ മസാജും ഷീറ്റ് മാസ്‌ക് ട്രീറ്റുമെന്റും നടത്തുകയും ആന്റി ഏജിംഗ്, മോയിസ്‌ച്വറൈസിംഗ് ക്രീമുകളും പുരട്ടുകയാണ് ജപ്പാനിലെ പതിവ്.
ഷേവ് ചെയ്യുന്ന സ്ത്രീകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.മുഖം കഴുകിയതിന് ശേഷം ഷേവ് ചെയ്യുക കൂടാതെ ഷേവ് ചെയ്യുന്ന ഭാഗം വലിച്ച് പിടിക്കുക. ഷേവ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണു.ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്ത്രീകളുടെ മുഖ സൗന്ദര്യം വർധിക്കുന്നു.
Post Your Comments