ബെറികള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സട്രോബെറി, മള്‍ബറി, റാസ്ബെറി എന്നിവ പോലുള്ളവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ തുടക്കത്തിലേ നശിപ്പിച്ചു കളയുന്നു.
ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ അത് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
read also: ബിയർ ഉപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിക്കാം
പ്രോസ്റ്റേറ്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കാന്‍ തക്കാളിയേക്കാള്‍ കേമന്‍ മറ്റാരുമില്ല. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പുരുഷന്മാര് തക്കാളി കഴിക്കുന്നത് നല്ല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തക്കാളി.
ഇലക്കറികള്‍ ഇനി ഉപയോഗിക്കുന്നത് വര്‍ദ്ധിപ്പിച്ചോളൂ. ആന്റി ഓക്സിഡന്റിന്റെ കലവറ ആയതിനാല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. ചീര, മുരിങ്ങ എന്നിവ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ എന്നല്ല ഏത് രോഗത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇലക്കറികള്‍.
Post Your Comments