KeralaLatest NewsNews

മുലയൂട്ടല്‍ ചിത്രത്തിനെതിരെ കേസ്; രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകള്‍

 

കൊല്ലം: വനിത മാഗസിന്‍ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ് കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു.മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. നടിയും കവര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫാണ് നാലാം പ്രതി.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ചാണ് കേസ്. രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് കേസില്‍ ആരോപിച്ചിരിക്കുന്നതെന്നാണ് വിവരം. മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ക്കായി കേസ് 16ലേക്ക് മാറ്റി. ഓപ്പണ്‍ കോടതിയില്‍ മൊഴിയെടുക്കും. നേരത്തെ ഇതേ വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്.

ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്നപേരിലാണ് ഗൃഹലക്ഷ്മമി മാഗസിന്‍ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button