ജനിച്ചു വീഴുന്ന കുഞ്ഞിന് എന്തിനേക്കാളും വലുതാണ് അമ്മയുടെ മുലപ്പാല്‍. കുഞ്ഞ് ജനിച്ചു ആറ് മാസം വരെ മുലപ്പാല്‍ നല്‍കുന്നത് കുട്ടിയുടെ യഥാര്‍ത്ഥ വളര്‍ച്ചക്ക് സാധ്യമാകും. മുലപ്പാലിന് രണ്ട് വശങ്ങള്‍ ഉണ്ട്, കുഞ്ഞു കുടിച്ചു തുടങ്ങുമ്പോള്‍ ആദ്യം വരുന്നത് മുന്‍പാല്‍ ആണ്. രണ്ടാമത് കിട്ടുന്നത് പിന്‍പാലും. മുന്‍പാലില്‍ മുഖ്യമായും ജലം, ലാക്ടോസ്, കുറച്ചു പ്രോട്ടീനുകള്‍ വെള്ളത്തില്‍ ലയിക്കുന്ന വൈറ്റമിനുകളും എന്നിവയാണ് ഉള്ളത്.
പിന്‍പാലില്‍ പ്രോട്ടീനുകളും മുഴുവന്‍ കൊഴുപ്പുകളും കൊഴുപ്പുകളില്‍ ലയിക്കുന്ന വൈറ്റമിനുകളും ധാതുക്കളും ആണ് അടങ്ങിയിരിക്കുന്നത്. ചില കുട്ടികള്‍ അല്പം മാത്രമാണ് പാല്‍ കുടിക്കുക. ഇങ്ങനെ കുടിക്കുന്ന കുട്ടികള്‍ക്ക് മുന്‍പാല്‍ മാത്രമേ ലഭിക്കുകയുള്ളു. ലാക്ടോസ് മാത്രമുള്ള മുന്‍പാല്‍ മാത്രം അധികം അകത്തായാല്‍ ദഹനക്കേടും ഗ്യാസും ഉണ്ടാകും. കുട്ടികളുടെ കരച്ചിലിന്റെ പിന്നിലെ പ്രധാന കാരണം ഗ്യാസ് ആണ്. ഈ കരച്ചില്‍ കേട്ട് വിശപ്പാണ് എന്ന് കരുതി അമ്മമാര്‍ വീണ്ടും വീണ്ടും മുലയൂട്ടുന്നു.
അപ്പോഴും കുട്ടികള്‍ അല്പം മാത്രം കുടിച്ച് നിര്‍ത്തുക. ഇങ്ങനെ അല്പം മാത്രം കുടിക്കുന്ന കുട്ടികള്‍ക്ക് പിന്‍പാല്‍ ലഭിക്കില്ല. ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കാത്തത് കൊണ്ടു തൂക്കം വര്‍ധിക്കുകയില്ല. ഒരു പ്രാവശ്യം മുലയൂട്ടുമ്പോള്‍ ഒരു മുല മുഴുവന്‍ കുടിപ്പിക്കുവാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ ആവശ്യമായ പിന്‍പാലും ലഭിക്കും.
Post Your Comments