ദുബായ്•ദുബായില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ മൃതദേഹം അധികാരികളില്‍ നിന്ന് വിട്ടുകിട്ടാന്‍ വൈകിയത് കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നം കൊണ്ടല്ലെന്നും പോലീസ് ക്ലീയറന്‍സ് കിട്ടാന്‍ വൈകിയത് കൊണ്ടാണെന്നും ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി.
പത്മശ്രീ കിട്ടിയ വ്യക്തിയാണ് ശ്രീദേവി ആ പരിഗണന കൂടെ വന്നയാള്‍ നല്‍കിയില്ലെന്നും അഷ്‌റഫ് പറഞ്ഞു. മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഒരു തുണിയൊക്കെ കൊണ്ട് വരാറുണ്ട്. സാധാരണ എല്ലാവരെയും കൊണ്ട് പോകുന്ന പെട്ടിയ്ക്ക് 1840 ദിര്‍ഹമേ ഉള്ളൂ, വി.ഐ.പി പെട്ടിയ്ക്ക് 3575 ആണ്. ഇവിടെ ആ പരിഗണനയൊന്നും കൊടുത്തിട്ടില്ല. കൂടെ വന്ന ബോംബെ ക്കാരന് രണ്ട് പെട്ടിയും കാണിച്ചുകൊടുത്തപ്പോള്‍ ഈ പെട്ടി മതിയെന്ന് പറയുകയായിരുന്നു. ഇതും മൃതദേഹം വിട്ടുകിട്ടാന്‍ വൈകാന്‍ ഇടയാക്കിയെന്നും അഷ്‌റഫ് വെളിപ്പെടുത്തുന്നു. ഇയാള്‍ ശ്രീദേവിയുടെ ബന്ധുവാണോ എന്ന് അറിയില്ലെന്നും അഷ്‌റഫ് പറയുന്നു.
നേരത്തെ ഒരു ഹിന്ദി സിനിമ നടന്‍ ദുബായില്‍ വച്ച് മരണപ്പെട്ടപ്പോള്‍ 300 ഓളം പേര്‍ വന്നിരുന്നു. എന്നാല്‍ ശ്രീദേവി മരണപ്പെട്ടപ്പോള്‍ 40 പേര്‍ മാത്രമാണ് വന്നത്. അതില്‍ 35 പേരും മാധ്യമപ്രവര്‍ത്തകരും മലയാളികളും ആണെന്നും അഷ്‌റഫ് പറഞ്ഞു. ശ്രീദേവിയുടെ ബന്ധുക്കള്‍ ആരും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നില്ലെന്നും അഷ്‌റഫ് പറഞ്ഞു.
പത്മശ്രീ കിട്ടിയ ആള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കേണ്ടതായിരുന്നു. സര്‍ക്കാരും കോണ്‍സുലെറ്റും ഒന്നും ഇതില്‍ ഉത്തരാവാദികള്‍ അല്ല, ശ്രീദേവിയുടെ ബന്ധുക്കള്‍ മാത്രാമാണ് അതിനുത്തരവാദികള്‍ എന്നും അഷ്‌റഫ് പറഞ്ഞു. ബന്ധുവാണോ കൂടെയുള്ള ആളാണോ എന്നറിയില്ല. ആ ഒരു ബോംബെക്കാരന്‍ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂവെന്നും അഷ്‌റഫ് പറഞ്ഞു. ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമായിട്ടാണെന്നും അഷ്‌റഫ് പറയുന്നു.
അഷ്റഫിന്റെ വാക്കുകള്‍ കേള്‍ക്കാം
കടപ്പാട് ഏഷ്യാനെറ്റ് റേഡിയോ.
ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തിൽനിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്. സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, സാം ജേക്കബ്, റിയാസ്, ഇബ്രാഹിം കുട്ടി, നന്തി നാസർ എന്നിവരും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു.
20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്., പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ അഷ്റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ. ഇൗ വർഷത്തെ പത്മശ്രീ പട്ടികയിൽ കേരളത്തിൽ നിന്നുള്ള വ്യക്തികളുടെ കൂട്ടത്തിൽ അഷ്റഫ് താമരശ്ശേരിയുടെ പേരുമുണ്ടായിരുന്നുവെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.
Post Your Comments