Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ്: വിചാരണ 14 മുതൽ

കൊച്ചി: ഈ മാസം പതിനാലിനു നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങും. നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികള്‍ക്കും കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു കൊണ്ട് സമൻസ് അയച്ചു. വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്.

ഓടുന്ന വാഹനത്തിൽ പൾസർ സുനി ഉൾപ്പെടെയുള്ളവർ ചേർന്നു നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് 2017 ഫെബ്രുവരി പതിനേഴിനാണ്. പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചത് പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയാണ്. എന്നാൽ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ ദിലീപിനെ എട്ടാം പ്രതിയാക്കി വീണ്ടും കുറ്റപത്രം സമർപ്പിച്ചു.

read also: ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ദിലീപിനെപ്പറ്റി പറയുന്നതിങ്ങനെ

ആദ്യം പിടിയിലായത് നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നും പിന്നാലെ വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button