Life StyleHome & Garden

പൊടികൾ നിറഞ്ഞ വീടുകൾക്കിതാ ഒരു പരിഹാരമാർഗം

വീടിനുള്ളിലെ പൊടികൾ എപ്പോഴും വീട്ടമ്മമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.വീടിന്റെ മോടി കുറയ്ക്കും എന്ന് മാത്രമല്ല ഇത്തരം നിസാരമായ പൊടികൾ വലിയ രോഗങ്ങൾക്ക് വരെ വഴിയൊരുക്കാറുണ്ട്.
വീട്ടിലെ പൊടി എല്ലാ തരത്തിലും പ്രശ്നമായി മാറുമ്പോള്‍ അതിനെ ഇല്ലാതാക്കാനുള്ള വഴികളും കണ്ടെത്തേണ്ടതുണ്ട്.

എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന്‍ പൂര്‍ണമായും കഴിയില്ല.എന്നാൽ നന്നായി ഒരു വീട് വൃത്തിയാക്കിയാൽ അത് ആ വീട്ടുകാരിയുടെ വിജയം തന്നെയാണ്.ഒരു വീട്ടിൽ കളയേണ്ടതും അല്ലാത്തതുമായ ഒരുപാട് വസ്തുക്കൾ കാണും അവയിൽ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

കാർപ്പറ്റ് ഒരു അപകടകാരിയോ ?

carpet

കാര്‍പ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വര്‍ദ്ധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാര്‍പ്പറ്റ് പൂര്‍ണമായും ഒഴിവാക്കണം. സാധാരണ കാര്‍പ്പറ്റ് ഒഴിവാക്കി വിനൈല്‍ കാര്‍പ്പറ്റ് ഉപയോഗിക്കാന്‍ ശ്രമിക്കുക.ഇന്ന് മാര്‍ക്കറ്റില്‍ ധാരാളം ആകര്‍ഷകമായ വിനൈല്‍ കാര്‍പ്പറ്റുകള്‍ ധാരാളം ലഭിക്കും.

ജനലുകള്‍ അടച്ചിടുക

ജനലുകള്‍ എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്‌ റോഡിനടുത്താണ് വീടെങ്കില്‍ ജനലുകള്‍ അടച്ചിടാന്‍ ശ്രമിക്കണം. ഇതിലൂടെ വാഹനങ്ങളുടെ പുകയും മറ്റും ധാരാളം വീട്ടില്‍ എത്തുന്നു. ഇതെല്ലാം ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ റോഡ് സൈഡിലാണ് വീടെങ്കില്‍ ജനലുകളെല്ലാം അടച്ചിടണം. രാവിലെ മാത്രം ജനലുകള്‍ തുറന്നിടാന്‍ശ്രദ്ധിക്കുക.

Read also:സ്ത്രീകൾ മുഖം ഷേവ്‌ ചെയ്‌താൽ പ്രയോജനങ്ങൾ അനവധി

എയര്‍ഫില്‍റ്ററുകള്‍ ക്ലീന്‍ ചെയ്യുക 

എയര്‍ഫില്‍റ്ററുകള്‍ ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ധാരാളം പൊടിയുംഅഴുക്കും അടിഞ്ഞ് കൂടാന്‍ ഇത് കാരണമാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ജനലുകള്‍ അടച്ചിടാന്‍ തന്നെയാണ്. കാരണം ഇതിലൂടെ എയര്‍ഫില്‍റ്ററുകളില്‍ പൊടിയും അഴുക്കും ഉണ്ടാവാന്‍ കാരണമാകുന്നു. ഇത് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കണം ഇടക്കിടക്ക്.

തറയും ചുമരും തുടക്കുക

തുടക്കുന്നതും അടിക്കുന്നതും ഒരു ശീലമാക്കുക. തലയിണകളിലെ പൊടി, കര്‍ട്ടണിലെ പൊടി, കാര്‍പ്പെറ്റുകളിലെ പൊടി എന്നിവയെല്ലാം അടിച്ചും തുടച്ചും എടുക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഫെനോയില്‍ ഉപയോഗിച്ച്‌ തറ തുടക്കുന്നത് തറയ്ക്ക് നല്ല തിളക്കവും ലഭിക്കാന്‍ കാരണമാകുന്നു. അടിച്ച്‌ വാരലും തുടക്കലും പല വിധത്തിലുള്ള പ്രശ്നങ്ങളേയും ഒളിച്ചിരിക്കുന്ന അഴുക്കിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചെരുപ്പ് പുറത്ത്

ചെരുപ്പ് പുറത്ത് വെക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുകയില്ല. ഇത് വീട്ടിലെ പൊടിയും അഴുക്കും വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. മാത്രമല്ല അതിഥികള്‍ വരുമ്പോഴും ഇത്തരത്തിലുള്ള ഒരു ശീലം ഉണ്ടാക്കിയെടുക്കണം.

ഈര്‍പ്പം വര്‍ദ്ധിപ്പിക്കുക

മുറിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം വീട്ടില്‍ വെക്കാന്‍ശ്രദ്ധിക്കുക. വരണ്ട അവസ്ഥയിലാണ് കൂടുതല്‍ പൊടിയും അഴുക്കും ഉണ്ടാവാനുള്ള സാഹചര്യം കൂടുതലാവുക. എന്നാല്‍ മുറിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം വെക്കുന്നത് അഴുക്കും പൊടിയും ഒരു വിധത്തില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മാലിന്യങ്ങള്‍ നീക്കം ചെയ്യാം

മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ശ്രദ്ധിക്കണം. ഒരു കാരണവശാലും ആവശ്യമില്ലാത്ത സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുത്. കാരണം ഇത് അഴുക്കും പൊടിയും വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. പരമാവധി വീട്ടിലെ സ്റ്റോറേജ് സ്പേസ് ഉപയോഗിക്കണം. ആവശ്യമില്ലാത്ത വസ്തുക്കള്‍ എല്ലാം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

അലങ്കാരം അധികം വേണ്ട

ഫര്‍ണിച്ചറുകള്‍ക്ക് ആകര്‍ഷകത്വം തോന്നുന്നതിന് ധാരാളം അലങ്കാരങ്ങളും തുണികളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെല്‍വറ്റ് ലിനന്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് പൊടിയും അഴുക്കും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇതെല്ലാം ഇല്ലാതാക്കാന്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button