Latest NewsNewsIndia

ത്രിപുരയിലെ അഭിപ്രായ സര്‍വേകളെ നിരാകരിച്ച്‌ പുതിയ സര്‍വേ ഫലം

ഡല്‍ഹി: ബി.ജെ.പി ത്രിപുര ഭരണം പിടിക്കുമെന്ന അഭിപ്രായ സര്‍വേകളെ നിരാകരിച്ച്‌ പുതിയ സര്‍വേ ഫലം. 59-ല്‍ 40നും 49 നും ഇടയില്‍ ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ത്രിപുര ഇന്‍ഫോ ഡോട്ട് കോം എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി സഖ്യകക്ഷികള്‍ക്ക് 10നും 19നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നും, കോണ്‍ഗ്രസ്സിനും തൃണമൂലിനും ഒറ്റ സീറ്റു പോലും ലഭിക്കില്ലെന്നുമാണ് ത്രിപുര ഇന്‍ഫോ ഡോട്ട്കോം എക്സിറ്റ്പോള്‍ ഫലം വ്യക്തമാക്കുന്നത്.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള തിരഞ്ഞെടുപ്പ് നടന്ന 29 സീറ്റില്‍ ഇടതുമുന്നണി 18നും 23നും ഇടയില്‍ സീറ്റ് നേടുമെന്നും, അതില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള 19 സീറ്റില്‍ 15നും 17നും ഇടയില്‍ സീറ്റ് ഇടതുമുന്നണി നേടുമെന്നും എക്സിറ്റ്പോള്‍ ഫലം പ്രവചിക്കുന്നു. 59 മണ്ഡലത്തിലെ 300 പോളിങ് സ്റ്റേഷനിലെ 30,000 പേരില്‍ നിന്നുള്ളവരുടെ അഭിപ്രായപ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലമാണിത്. ഇന്നലെ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട സർവേയിൽ ബിജെപി ഭരണത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button