അഗര്‍ത്തല: സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്ന ത്രിപുരയില്‍ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. അഗര്‍ത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവന് കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും തീവെച്ചതായി റിപ്പോര്‍ട്ട്. അതേസമയം ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഓഫിസുകള്‍ക്ക് മുന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇവിടെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചിനിടെയാണ് വ്യാപക അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്പൂരില് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം.
സിപിഎം പ്രവർത്തകരാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം. സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിക്കുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. തുടർന്ന് സംഘര്‍ഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
Post Your Comments