ഭൂവനേശ്വർ: ഒഡീഷയിലെ ബിജെപുർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാർഥിക്ക് വൻ ജയം. ബിജെഡി സ്ഥാനാർഥി റിത സഹു 41,933 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, സിറ്റിംഗ് സീറ്റിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച പണം പോലും കിട്ടിയില്ല. റിത സഹു 1,02,871 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി അശോക് പനിഗ്രഹിക്ക് 60,938 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിക്ക് 10,274 വോട്ടുകൾ മാത്രം നേടാനായത്.
കോണ്‍ഗ്രസ് എംഎൽഎ സുബൽ സഹുവിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഫെബ്രുവരി 24നാണു ബിജെപുരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
also read:പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ
Post Your Comments