സിറിയ: സിറിയയില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ക്രൂരമായ ലൈംഗിക ചൂഷണം അരങ്ങേറുന്നതായി പരാതി . സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ഉറ്റവരോ ഉടയവരോ ഇല്ലാത്ത സ്ത്രീകൾക്ക് നേരെയാണ് ചൂഷണം. അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ രക്ഷാപ്രവര്‍ത്തകരാണ് സംഭവം വെളിപ്പെടുത്തിയത്. ചാരിറ്റി സംഘത്തിലെ പുരുഷന്മാര്ക്ക് വഴങ്ങിയില്ലെങ്കിൽ ഭക്ഷണവും മരുന്നുമടക്കം പിടിച്ചു വയ്ക്കുന്ന അവസ്ഥയാണുള്ളത്.
ഐക്യരാഷ്ട്രസഭയുടേത് അടക്കമുളള അന്താരാഷ്ട്ര മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നാണ് ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.ആഭ്യന്തരയുദ്ധം നടക്കുന്നതിനിടയിൽ അഭയം തേടി എത്തുന്നവരോടാണീ ക്രൂര പീഡനം. സ്ത്രീകളെയും പെൺകുട്ടികളെയും ഉദ്യോഗസ്ഥർ ഭക്ഷണവും മരുന്നും വാഗ്ദാനം നൽകി ചുരുങ്ങിയ കാലത്തേക്ക് അവരുടെ വസതിയിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുണ്ട്.
2015ല്‍ ഇത്തരത്തിലുളള ചൂഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഐക്യരാഷ്ട്രസഭ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.യുദ്ധത്തില്‍ പരിക്കേറ്റ ഉറ്റവര്‍ക്ക് വേണ്ടി മരുന്നും ഭക്ഷണവും തേടി ചാരിറ്റി കേന്ദ്രങ്ങളിലേക്ക് പോകാന്‍ ചിലര്‍ക്ക് മടിയാണ്. ചിലര്‍ അതിന് തയ്യാറാവാറുപോലുമില്ലായെന്ന് വനിതാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
also read: പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസ്; ദമ്പതികള്‍ അറസ്റ്റില്‍
Post Your Comments