Latest NewsNewsInternational

കടലില്‍ക്കുളിച്ച് പൂര്‍ണ നഗ്നരായി മാത്രമേ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കു

ഈ ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ പൂര്‍ണ നഗ്നരാകണം. കടലില്‍ക്കുളിച്ച് ശുദ്ധമായാല്‍ മാത്രമേ ദ്വീപിലേക്കുള്ള പ്രവേശനം സാധ്യമാകൂ. ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിലെ ക്ഷേത്രത്തിൽ പ്രവേശിക്കാനാണ് ഇത്തരം ഒരു ആചാരം. തുണിക്ക് വിലക്കുള്ളത് ജപ്പാനില്‍ യുനസ്‌കോയുടെ ലോക പൈതൃത പദവി ലഭിച്ച ഒക്കിനോഷിമ ദ്വീപിലെ ക്ഷേത്രത്തിലാണ്. ഇവിടത്തെ ആചാരങ്ങളില്‍ പലതും കേട്ടുകേള്‍വിപോലുമില്ലാത്തവയാണ്. ഇവിടെ പുരുഷന്മാര്‍ക്കു മാത്രമാണ് പ്രവേശനം.

ദ്വീപില്‍ എല്ലാവരും കുളിച്ച് വൃത്തിയായിട്ടാണോ വരുന്നതെന്ന പരിശോധിക്കാനും ആളുകളുണ്ട്. ക്ഷേത്രം എല്ലാ ദിവസവും തുറക്കില്ല. വര്‍ഷത്തില്‍ മേയ് 27നുമാത്രമാണ് ക്ഷേത്രം തുറക്കുന്നത്. ഈ ദിവസം പരമാവധി 200 പേര്‍ക്കുമാത്രമാണ് ദര്‍ശനം നടത്താനാവുക. ദ്വീപിലെ ഏക അന്തേവാസി ക്ഷേത്രത്തിന്റെ ചുമതലയുള്ളയാളാണ്.

read also: ക്ഷേത്ര ശാന്തിമാരുടെ ദക്ഷിണ; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ഒക്കിനോഷിമ ദ്വീപിൽ നിരവധി പുരാവസ്തുക്കളുടെ അപൂര്‍വ ശേഖരവും ഉണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടു വന്ന പ്രാര്‍ത്ഥനാ ദ്രവ്യങ്ങള്‍, കാഴ്ചവസ്തുക്കള്‍, ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികള്‍, കൊറിയന്‍ ഉപദ്വീപില്‍ നിന്നുമുള്ള സ്വര്‍ണ മോതിരങ്ങള്‍, പേര്‍ഷ്യയില്‍ നിന്നുമുള്ള ഗ്ലാസ് പാത്രങ്ങള്‍ തുടങ്ങി 80,000 ല്‍ പരം വസ്തുക്കളാണ് ഈ ദ്വീപിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button