മുംബൈ: തമിഴ്നാട്ടില്‍ നിന്ന് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാറായ ശ്രീദേവിയുടെ വളര്‍ച്ചയുടെ പിന്നില്‍ സങ്കീര്‍ണ്ണമായ പല യാത്രാവഴികളും ഉണ്ട്. ഇത് ചര്‍ച്ചയാക്കുകയാണ് ബോളിവുഡിലെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ശ്രീദേവിക്ക് എപ്പോഴും അകാരണമായ ഭയമുണ്ടായിരുന്നു. ജീവിത സാഹചര്യങ്ങളാണ് അവരെ ഇത്തരത്തിലാക്കിയതെന്നും രാം ഗോപാല്‍ വര്‍മ കുറിച്ചു. ഗ്രേറ്റ് റോബറി, ഗോവിന്ദ ഗോവിന്ദ, ഹെയ്രാന്‍ തുടങ്ങിയ ശ്രീദേവി അഭിനയിച്ചു തകര്‍ത്ത സിനിമകള്‍ രാം ഗോപാല്‍ വര്‍മയുടേതാണ്. അസന്തുഷ്ടയായിട്ടാണ് അവരെ എപ്പോഴും കണ്ടിട്ടുള്ളതെന്ന് രാം ഗോപാല്‍ വര്‍മ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മരിച്ചവര്‍ക്കു ഞാന്‍ സാധാരണയായി നിത്യശാന്തി നേരാറില്ല. പക്ഷേ ശ്രീദേവിയുടെ കാര്യത്തില്‍ അതു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, എനിക്കറിയാം, മുന്‍പൊരിക്കലുമില്ലാത്തവിധം അവര്‍ സമാധാനത്തോടെ കിടക്കുന്നത് ഇപ്പോള്‍ മാത്രമാണ് ജീവിതത്തിലാദ്യമായി! -ഇങ്ങനെയാണ് രാംഗോപാല്‍ വര്‍മ്മ ശ്രീദേവിയുടെ ജീവിതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രിയായി തുടരാന്‍ അവര്‍ ഏത് ത്യാഗം ചെയ്യാനും തയാറായിരുന്നു. അഭിനയ പ്രതിഭ, മികച്ച മുഖശ്രീ, സംതൃപ്തമായ കുടുംബ ജീവിതം ആര്‍ക്കും അസൂയ തോന്നും.
ക്ഷണാ ക്ഷണം എന്ന സിനിമയിലാണ് ശ്രീദേവിയെ ആദ്യമായി കാണുന്നത്. അച്ഛന്‍ മരിക്കുന്നതു വരെ ആകാശത്തു പറന്നു കളിക്കുന്ന പക്ഷിയായിരുന്നു ശ്രീദേവി. തുടര്‍ന്നു കൂട്ടിലടക്കപ്പെട്ട പക്ഷിയായി. അമ്മയുടെ അധിക കരുതലായിരുന്നു ശ്രീദേവിക്കു വിനയായത്- പ്രതിഫലം കള്ളപ്പണമായി കിട്ടിയിരുന്ന ആ കാലത്ത്, റെയ്ഡു ഭയന്ന് ശ്രീദേവിയുടെ അച്ഛന്‍ അതെല്ലാം വിശ്വസിച്ച് ഏല്‍പിച്ചത് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമായിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ പണം തിരികെ നല്‍കാതെ അവര്‍ ശ്രീദേവിയെ വഞ്ചിച്ചു. പണമിടപാടു നടത്തി പരിചയമില്ലാത്ത അമ്മയ്ക്കു പറ്റിയ വന്‍ അബദ്ധങ്ങള്‍കൂടിയായപ്പോള്‍ പൂര്‍ണമായി.
അങ്ങനെ ശ്രീദേവി പാപ്പരായി നില്‍ക്കുന്ന കാലത്താണു ബോണി കപൂര്‍ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. പക്ഷേ കല്യാണത്തിനു ശേഷം മെച്ചപ്പെട്ടു. ശ്രീദേവിയുടെ ഇളയ സഹോദരി ശ്രീലതയുടെ വിവാഹം നടത്താന്‍ മുന്നില്‍നിന്നത് ബോണിയാണ്. ശ്രീദേവിയുടെ അമ്മ മരിക്കുന്നതിനു മുമ്ബ് സ്വത്തുക്കള്‍ അവരുടെ പേരില്‍ എഴുതിവച്ചതു വിവാദമായിരുന്നു. ഇംഗ്ലീഷ് വിന്‍ഗ്ലീഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ മാത്രമാണ് ശ്രീദേവി സന്തുഷ്ടയായി കണ്ടതെന്നും രാം ഗോപാല്‍ വര്‍മ സാക്ഷ്യപ്പെടുത്തി.
ബോണി കപൂറിനെയും അദ്ദേഹം വെറുതേ വിട്ടില്ല. ശ്രീദേവിയെ വെറും വീട്ടുകാരിയാക്കി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചെന്ന് രാം ഗോപാല്‍ വര്‍മ ആരോപിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രമില്ലായിരുന്നെങ്കിലും ശ്രീദേവിയുടെ തുടര്‍ന്നുള്ള ജീവിതം വീട്ടമ്മയുടെ റോളിലാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Post Your Comments