Latest NewsNewsInternational

ഇനി വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ കൈയ്യില്‍ വെച്ചാല്‍ എട്ടിന്റെ പണി

 

റിയാദ് : സൗദിയില്‍ ഇനി വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണില്‍ വെറുതെയൊന്ന് തൊട്ടാല്‍ മതി; 150 സൗദി റിയാല്‍ പിഴ കിട്ടും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക കാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. അടുത്ത തിങ്കാളാഴ്ച മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം നടപ്പില്‍ വരും. ഡയക്ടറേറ് ജനറല്‍ ഓഫ് ട്രാഫിക് (മുറൂര്‍) ആണ് ഇക്കാര്യം അറിയിച്ചത്.

വാഹനമോടിക്കുമ്പോൾ ഫോൺ കൈയ്യിൽ വച്ചാൽ പോലും പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് 300 റിയാല്‍ പിഴയീടാക്കും. അതോടൊപ്പം നിയമം ലംഘിച്ചവരെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യും. വാഹനാപകടങ്ങൾക്ക് പ്രധാന കാരണം വണ്ടി ഓടിക്കുന്നതിനിടയിലെ ഫോൺ ഉപയോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

റിയാദിലെ കിംഗ് അബ്ദുല്ല റിസേര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനത്തില്‍ നഗരത്തിലെ 13.8 ശതമാനം വാഹനാപകടങ്ങളും ഉണ്ടാവുന്നത് മൊബൈല്‍ ഫോണിന്റെ ഉപയോഗം കാരണമാണെന്ന് കണ്ടെത്തിയിരുന്നു. റിയാദ് നഗരത്തിലെ 13 പ്രധാന ട്രാഫിക് സോണുകളിലായി 1700 കാറുകളെ നിരീക്ഷിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തിങ്കളാഴ്ച മുതൽ നിയമം നിലവിൽ വരും.

also read:മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button