KeralaLatest NewsNews

നിയമസഭയിലെ അക്രമം കേസ് പിൻവലിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് യുവമോർച്ച

തിരുവനന്തപുരം: ബാർക്കോഴ കേസിൽ പ്രതിയായ കെ എം മാണിയെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്നത് തടയുന്നതിനിടെ 2015 മെയ്13 ന് നിയമസഭയിൽ അക്രമം നടത്തിയ എൽഡിഎഫ് എം എൽ എ മാർക്കെതിരെയുള്ള കേസ് പിൻവലിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും എൽഡിഎഫ്, യുഡിഎഫ് ഒത്തുകളിയുടെ ഭാഗമായാണ് ഇതെന്നും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രൻ പറഞ്ഞു. 2 ലക്ഷത്തിലധികം നാശനഷ്ടം വരുത്തിയ കേസിൽ സഭയിലെ നിരവധി ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. കേസ് പിൻവലിക്കേണ്ടത് സർക്കാരല്ല കോടതിയാണ്.

Read Also: കോൺഗ്രസ് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്‌തു

കോൺഗ്രസിന്റെ മൗനവും ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ്. സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് സ്പെൻസർ ജങ്ഷനിൽ തടഞ്ഞത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ഇതു ചെറിയ തോതിൽ സംഘർഷാവസ്ഥക്ക് കാരണമായി നേതാക്കൾ ഇടപെട്ടതോടെ പ്രവർത്തകർ ശാന്തരാവുകയും തുടർന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു. മാർച്ചിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ്,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സജി,സംസ്ഥാന സെക്രട്ടറി രാഗേന്ദു എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ ചന്ദ്രകിരൻ, സതീഷ്, നന്ദു,എന്നിവർ നേതൃത്വം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button