കൊച്ചി ; പ്രതീക്ഷകള്‍ അസ്തമിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്. കൊല്‍ക്കത്തയുമായുള്ള മത്സരത്തില്‍ ഗോവ ജയിച്ചതോടെയാണ് ഐഎസ്എല്ലില്‍ പ്ലേ ഓഫ് കാണാതെ കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തയത്. കൊല്‍ക്കത്തയെ 5-1നാണ് ഗോവ തകര്‍ത്തത്. നാളെ നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചാലും ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല. 28 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി നേടാനാവുക.
നിലവിലെ ജയത്തോടെ 27 പോയിന്റുമായി ഗോവ നാലാം സ്ഥാനം സ്വന്തമാക്കി. ഇനി ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയാലും സെമി യോഗ്യത ഗോവയ്ക്ക് സ്വന്തം. അതേസമയം ഗോവയെ തകർക്കാനായാൽ ജംഷഡ്പൂര്‍ സെമി യോഗ്യത സ്വന്തമാക്കും.
ബംഗളൂരു എഫ്.സി, പൂണെ എഫി.സി സിറ്റി, ചെന്നെെയ്ന്‍ എഫ്.സി എന്നിവര്‍ നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. അവസാന നാലിലേക്ക് കേരളവും ജംഷഡ്പൂരും, ഗോവയും ശക്തമായ മത്സരമാണ് കാഴ്ച്ച വെച്ചത്.
ALSO READ ; നിർണായകമത്സരത്തിന് മുൻപ് ആരാധകരോട് അഭ്യർത്ഥനയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
Post Your Comments