Latest NewsKeralaNews

എടാ കേരളത്തിലെ ആണ്‍പിള്ളേരൊക്കെ മണ്ടന്‍മാരാണ്; ജയസൂര്യയുടെ ഉപദേശം ഇങ്ങനെ

തിരുവനന്തപുരം: സേ നോട്ട് റ്റു ഡ്രഗ്സ് സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടനവേദിയില്‍ വേറിട്ടൊരു പ്രസംഗവുമായി നടന്‍ ജയസൂര്യ. ലഹരി വില്‍പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ നമ്മുക്കു മുന്നില്‍ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണ്. എടാ, നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ്. കാരണം പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്റ്റൈലായിട്ടു നില്‍ക്കുന്നത്. നിങ്ങള്‍ക്കൊരു കാര്യം അറിയുമോ 95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല. ഇങ്ങനെയായിരുന്നു ജയസൂര്യ സംസാരിച്ച് തുടങ്ങിയത്.

Also Read : ഇതാവണം ഒരു നടൻ : മലയാള സിനിമ ലോകത്തിന് മാതൃകയായി ജയസൂര്യ

അതൊക്കെ മനസിലാക്കി ജീവിതത്തോട് മാത്രമാകണം നിങ്ങളുടെ ലഹരി. ഒഴിച്ചു തരുന്നവനും കത്തിച്ചു നല്‍കുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണു യഥാര്‍ഥ ഫ്രണ്ടെന്നും ജയസൂര്യ വ്യക്തമാക്കി.

സേ നോട്ട് റ്റു ഡ്രഗ്സ്’ സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തു. ആയിരത്തില്‍പരം കുട്ടികളെയും സേനാംഗങ്ങളെയും സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ലഹരിയെ പ്രതീകാത്മകമായി നടന്‍ ജയസൂര്യ തോക്കുകൊണ്ടു ഷൂട്ട് ചെയ്തു. വളരെ രസകരമായാണ് ജയസൂര്യ സംസാരിക്കാന്‍ തുടങ്ങിയതെങ്കിലും കസുട്ടികളെസ്സാം അത് വലരെ ഗൗരവമായിത്തന്നെയാണ് സ്വീകരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button