Life StyleHome & Garden

വീടിന് യോജിക്കാത്ത നിറങ്ങൾ നൽകിയാൽ എന്താണ് സംഭവിക്കുന്നത്

സ്വന്തം വീടുകൾ ഏറ്റവും മനോഹരമായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.വീടുകൾക്ക് മോഡി കൂട്ടുന്ന പ്രധാനപ്പെട്ട ഒരു വസ്തുവാണ് വീടുകളുടെ നിറങ്ങൾ.ചില നിറങ്ങൾ ഒരു പോസിറ്റീവ് എനർജി തന്നെ ഉണ്ടാക്കാറുണ്ട്.എന്നാൽ ചില നിറങ്ങൾ നമ്മുടെ ഒരു ദിവസം തന്നെ നഷ്ടപ്പെടുത്തിയേക്കാം.

തീക്ഷ്ണത കൂടിയതും കുറഞ്ഞതുമായ നിറങ്ങളുണ്ട്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു. വിശാലമായ മുറികള്‍ക്ക് തീക്ഷണതയുള്ള നിറങ്ങള്‍ നല്‍കിയാല്‍ വിസ്താരം കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്‍ക്ക് ഇത്തരം നിറം നല്‍കിയാല്‍ ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും.

Read also:പച്ചക്കറികള്‍ എളുപ്പത്തിൽ കേടാകുന്നുണ്ടോ ! എങ്കിൽ ഇതാ അതിനൊരു പരിഹാരമാർഗം

ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്‍റെ നിറവും. കിടപ്പ് മുറിയില്‍ ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്‍, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്‍ ഉണ്ടായിരിക്കണം. ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്‍ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല. അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

നിറങ്ങളുടെ പ്രത്യേകതകള്‍

ചുവപ്പ് നിറം തലച്ചോറിനെയും നാഡീസ്പന്ദനത്തെയും ഉത്സാഹഭരിതമാക്കുകയും വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. പച്ച നിറം ആശ്വാസത്തിന്‍റെ വര്‍ണമാണ്. നീല വിശ്രമത്തെയും വയലറ്റ് മാന്യതയെയും പ്രതിനിധീകരിക്കുന്നു. ചുവപ്പ്, റോസ്, ഓറഞ്ച് എന്നീ നിറങ്ങള്‍ ഭക്ഷണത്തോട് പ്രതിപത്തി ഉണ്ടാക്കും. അതേസമയം, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ എതിര്‍ ഫലമാണ് നല്‍കുക. മഞ്ഞ നിറം സന്തോഷത്തിന്റെ നിറമായാണ് കണക്കാക്കുന്നത്. നിറങ്ങളുടെ ഈ പ്രത്യേകതകള്‍ മനസ്സില്‍ വച്ച് വേണം വീടിന് നിറം നല്‍കേണ്ടത് എന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button