WomenLife StyleFood & CookeryHealth & Fitness

പച്ചക്കറികള്‍ എളുപ്പത്തിൽ കേടാകുന്നുണ്ടോ ! എങ്കിൽ ഇതാ അതിനൊരു പരിഹാരമാർഗം

പച്ചക്കറികൾ വളരെ വേഗത്തിൽ ചീത്തയാകുബോൾ ഏറെ നഷ്ടം ഉണ്ടാകാറുണ്ട്.പച്ചക്കറി ചീത്തയാകാതിരിക്കാൻ ഒരു പരിധിവരെ ഫ്രിഡ്ജ് സഹായിക്കാറുണ്ട്.എന്നിട്ടും പച്ചക്കറികൾ വേഗത്തിൽ അഴുക്കാകാറുണ്ട്. എന്തുകൊണ്ടാണ് പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ മുഖ്യ കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെ. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം.

പച്ചക്കറികളും പഴങ്ങളും ചിലർ ഒരുമിച്ച് സൂക്ഷിക്കാറുണ്ട്. എങ്ങനെ ചെയ്താൽ പഴങ്ങളും പച്ചക്കറികളും പെട്ടെന്ന് ചീത്തയാകും.പഴങ്ങളിൽ എഥിലിന്‍ എന്ന വാതകം ഉത്പാദിപ്പിക്കുന്നു. ഈ വാതകം പച്ചക്കറികള്‍ വേഗം പഴുക്കുന്നതിന് വഴിയൊരുക്കുന്നു. അതുപോലെ തന്നെ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കേണ്ടത്. ഏതൊരു പച്ചക്കറിയും പാചകം ചെയ്യുന്നതിന് മുന്‍പ് നന്നായി കഴുകുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

എന്നാല്‍ അപ്പോള്‍ത്തന്നെ പാചകം ചെയ്യുന്നില്ലെങ്കില്‍ കഴുകാതെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കണം.അഥവാ കഴുകിയാൽ നന്നയി തുടച്ച ശേഷം ഈര്‍പ്പം തീരെ ഇല്ലാതെ മാത്രം വയ്ക്കുക. ഈര്‍പ്പം ഉണ്ടെങ്കില്‍ പച്ചക്കറികള്‍ വേഗം കേടാകും.

പച്ചക്കറികൾ എങ്ങനെ സൂക്ഷിക്കാം

സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്.പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും (സാധാരണ മുറിയുടെ താപനിലയില്‍ സൂക്ഷിക്കാം), പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്.തക്കാളിയുടെ തണ്ടിന്‍റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്ക്കാന്‍.

ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയില്‍ വയ്ക്കുന്നതാണ് നല്ലത്. ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാല്‍ ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ സൂക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്.വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ വേണം വെളുത്തുള്ളി സൂക്ഷിക്കാന്‍. ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് മാത്രം വെളുത്തുള്ളി ഞെട്ടി പൊട്ടിച്ച്‌ തൊലി കളഞ്ഞെടുക്കുക.

കറിവേപ്പില വെള്ളത്തില്‍ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാനായി വയ്ക്കുക. കേടായതോ, കറുപ്പ് കലര്‍ന്നതോ ആയ ഇലകളെല്ലാം എടുത്തു കളയുക. ഈര്‍പ്പം തീരെയില്ലാത്ത രീതിയില്‍ ആയതിനു ശേഷം, തണ്ടില്‍ നിന്ന് കറിവേപ്പില ഇലകള്‍ ശ്രദ്ധയോടെ എടുത്തതിനു ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം.

പച്ചമുളകിന്‍റെ തണ്ട് ബാക്ടീരിയ കടന്നു കൂടുന്ന ആദ്യത്തെ ഭാഗമാണ്. അതിനാല്‍ പച്ചമുളക് തണ്ട് കളഞ്ഞു വേണം സൂക്ഷിക്കാന്‍. കേടായ ഏതെങ്കിലും മുളകുണ്ടെങ്കില്‍ അത് ആദ്യമേ കളയുക. അല്ലെങ്കില്‍ മറ്റു മുളകുകളിലേക്കും അത് വ്യാപിക്കും. തണ്ടു കളഞ്ഞതിനു ശേഷം പച്ചമുളക് ഒരു പേപ്പര്‍ ടവ്വലിലോ അല്ലെങ്കില്‍ പത്രക്കടലാസിലോ പൊതിഞ്ഞതിനു ശേഷം സൂക്ഷിക്കുക.

നനവില്ലാത്ത കാബേജ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടാകില്ല.സാധാരണ രീതിയില്‍ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുകയാണെങ്കില്‍ കാരറ്റ് കേടുകൂടാതെ ഒരാഴ്ച വരെയിരിക്കും. കൂടുതല്‍ ദിവസം സൂക്ഷിക്കണമെങ്കില്‍ കാരറ്റ് ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് കാരറ്റിന്റെ മുകള്‍ ഭാഗത്തുള്ള പച്ച ഭാഗം വെട്ടിക്കളഞ്ഞിട്ടു സൂക്ഷിക്കുക. ഈകാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പച്ചക്കറികൾ ദിവസങ്ങളോളം കേടാകാതെയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button