KeralaLatest NewsNews

മാണിയെ സ്വീകരിക്കണമെങ്കില്‍ പുതിയ നിബന്ധനകളുമായി സിപിഎം

കോട്ടയം: മാണിയെ സ്വീകരിക്കുന്നതില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിപിഎം. കേരള കോണ്‍ഗ്രസ്(എം) ഒറ്റക്കെട്ടായി എത്തിയാലേ ഇടതുമുന്നണിയില്‍ സ്ഥാനം നല്‍കൂ എന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഇടഡതുമുന്നണി പ്രവേശനത്തിന് തയ്യാറെടുക്കുന്ന കേരള കോണ്‍ഗ്രസ് (എം) നേതാക്കളോടാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്. കെഎം മാണിയും സംഘവും ഇടത്തോട്ട് ചായുമ്പോഴും പിജെ ജോസഫ്, സിഎഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവരുടെ നിലപാടാണ് സിപിഎം ഉറ്റുനോക്കുന്നത്.

നേരത്തെ ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കത്തില്‍ കേരള കോണ്‍ഗ്രസ്(എം)ലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജോസഫ് വിഭാഗം മാണിക്കൊപ്പം വന്നില്ലെങ്കില്‍ അവര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി ലയിക്കാനുള്ള സാധ്യതയും സി.പി.എം. മുന്നില്‍കാണുന്നുണ്ട്. പിളര്‍ന്ന കേരളാ കോണ്‍ഗ്രസിനെ സി.പി.ഐയുടെ എതിര്‍പ്പവഗണിച്ച് എല്‍.ഡി.എഫിലെടുത്താലും വലിയ പ്രയോജനമുണ്ടാകില്ലെന്നാണു വിലയിരുത്തല്‍.

also read: മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരും: ചെന്നിത്തല

മാണി നിലപാടു പ്രഖ്യാപിക്കാത്തതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ ചേര്‍ത്തിട്ടില്ല. മാണി ഗ്രൂപ്പ് ഇടതുപക്ഷത്ത് എത്തിയാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്‌തേക്കാം.

കേരള കോണ്‍ഗ്രസി(എം)ന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാണി വിഭാഗത്തിനാണു ശക്തി. അതുകൊണ്ടുതന്നെ ജോസഫ് വിഭാഗം ഒപ്പമില്ലെങ്കിലും ഇടതുമുന്നണിയില്‍ എടുക്കണമെന്ന നിലപാടിലാണ് ആ ജില്ലകളിലെ സി.പി.എം. നേതൃത്വം. 23-നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനു മുമ്പ്് മാണി നിലപാട് പ്രഖ്യാപിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button