Latest NewsKeralaNews

പ്രളയബാധിതര്‍ക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കുന്നത് 250 വീടുകള്‍

തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതി’ ജോയ് ഹോംസ്’ ഗുണഭോക്താക്കളുടെ സ്‌നേഹ സംഗമം ഫെബ്രുവരി 9 ന് തിരുവല്ലയില്‍ നടക്കും. ഡോ. അലക്‌സാണ്ടര്‍ മാര്‍ തോമ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30 ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഒരുക്കിയിരിക്കുന്നത്. സംഗമത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി 250 വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ 160 ഓളം കുടുംബങ്ങള്‍ പുതിയ ഭവനത്തില്‍ താമസം തുടങ്ങി. മറ്റു ഭവനങ്ങള്‍ ഉടന്‍ തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.

നേരത്തെ തൃശൂരില്‍ എറണാകുളം,മലപ്പുറം,പാലക്കാട്, തൃശൂര്‍ എന്നീജില്ലകളില്‍ നിന്നുളള അറുപത് കുടുംബങ്ങളുടെ സംഗമവും നടത്തിയിരുന്നു.ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം,പ്രകൃതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഭിന്നശേഷി സംരക്ഷണം പാലിയേറ്റീവ് പരിചരണം തുടങ്ങി വിവിധ രംഗങ്ങളില്‍ ഫൗണ്ടേഷന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button