മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹകളില്ലെന്ന് കണ്ടെത്തി ദുബായ് പോലീസ് അന്വേഷണം അവസാനിപ്പിച്ച് മൃതദേഹവും ഇന്ത്യയിലെത്തിച്ചു. എന്നാൽ ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പലരും രംഗത്തെത്തിക്കഴിഞ്ഞു. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നും ദാവൂദ് ഇബ്രാഹിമിന്റെത് അടക്കമുള്ള ബന്ധം അന്വേഷിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിലേക്ക് ആണ് പലരും സംശയം ഉന്നയിച്ചത്.
റിപ്പബ്ലിക് ടിവി ബോണി കപൂറിനെ ഇപ്പോഴും സംശയമുനയില്‍ തന്നെ നിര്‍ത്തുകയാണ്. ബോണി കപൂറിന്റെ ദുബായിലേക്കുള്ള തിരിച്ച് വരവ് സംശയകരമാണ് എന്നാണ് റിപ്പബ്ലിക് ടിവി ആരോപിക്കുന്നത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 20 ചൊവ്വാഴ്ചയാണ് ശ്രീദേവി ദുബായില്‍ എത്തിയത്. ഭര്‍ത്താവായ ബോണി കപൂറും മകള്‍ ഖുഷിയുമായിരുന്നു ശ്രീദേവിക്കൊപ്പമുണ്ടായിരുന്നത്. 21ാം തിയ്യതി ബുധനാഴ്ച ബോണി കപൂര്‍ മകള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.
ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിക്ഷേപകരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആ മടക്കം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ശ്രീദേവി മരിച്ച 24ന് ബോണി കപൂര്‍ ദുബായിലേക്ക് തിരിച്ച് പറന്നു. ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ബോണി കപൂർ തിരികെ ദുബായിൽ എത്തിയത്.സര്‍പ്രൈസ് ഡിന്നറിന് വേണ്ടി തിരികെ പോയി എന്ന ബോണി കപൂറിന്റെ വാക്കുകളെയാണ് റിപ്പബ്ലിക് ടിവി സംശയത്തോടെ നോക്കുന്നത്.
ബോളിവുഡിലെ പേര് വെളിപ്പെടുത്താത്ത സെലിബ്രിറ്റിയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരിക്കുന്നു. ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാന്‍ വേണ്ടി മാത്രമായി ബോണി കപൂര്‍ ദുബായിലേക്ക് അടിയന്തരമായി മടങ്ങിപ്പോകില്ല എന്ന നിഗമനമാണ് റിപ്പബ്ലിക് ടിവിയുടെ വാര്‍ത്ത മുന്നോട്ട് വെയ്ക്കുന്നത്. ഇതേ സംശയം ഉള്ളതുകൊണ്ട് ദുബായ് പോലീസ് നേരത്തെ ബോണി കപൂറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.
Post Your Comments