ശ്രീദേവി എന്ന അഭിനയ പ്രതിഭയുടെ അപ്രതീക്ഷിത മരണത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ്. കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷി കപൂറും താരത്തിനൊപ്പമുണ്ടായിരുന്നു. കൂടാതെ അതി സന്തോഷവതിയുമായിരുന്നു താരം. വിവാഹ ചടങ്ങുകയിലെ ഫോട്ടോകൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത്.
വിവാഹത്തിന് ശേഷമുള്ള വിരുന്നില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തയാറെടുക്കുന്നതിനിടയിലാണ് ശ്രീദേവിയെ തേടി മരണമെത്തിയത്. സിനിമാലോകത്തെയും ശ്രീദേവിയുടെ കുടുംബത്തെയും ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്. ബോണി കപൂറിനോ മക്കള്‍ക്കോ ഈ വിയോഗം താങ്ങാവുന്നതിനും അപ്പുറത്താണെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയാണ് ശ്രീദേവി മരിച്ചത്. ഞായറാഴ്ച വെളുപ്പിനാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നുപോയ താരപുത്രിമാരുടെ സംരക്ഷണം പിതൃസഹോദരനായ അനില്‍ കപൂര്‍ ഏറ്റെടുക്കുകയായിരുന്നു.
അനില്‍ കപൂറിന്റെയും കുടുംബത്തിന്റെയും മുഴുവന്‍ ഉത്തരവാദിത്തവും ബോണി കപൂര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് തിരിച്ച് സംഭവിക്കുന്നെതന്നായിരുന്നു അദ്ദേഹത്തിന്രെ പ്രതികരണം. ജ്യേഷ്ഠന്റെ കുടുംബത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിലാണ് അത് തിരിച്ച് സംഭവിച്ചത്.ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും അനില്‍ കപൂറിന്റെ വീട്ടിലേക്ക് താമസം മാറ്റിയെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബോണി കപൂര്‍ ദുബായിലായിരുന്നപ്പോള്‍ മുതല്‍ മക്കള്‍ ഇവരുടെ വീട്ടിലായിരുന്നു.ബോളിവുഡിലെ മാതൃകാ ദമ്പതികളെന്നാണ് ബിനി കപൂർ ശ്രീദേവി ദമ്പതിമാരെ വിശേഷിപ്പിക്കുന്നത്.
ശ്രീദേവിയെ പറ്റി ആരും അറിയാത്ത കഥകളുമായി രാം ഗോപാല്‍ വര്‍മ്മ
ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ബോണി കപൂര്‍ ഇതുവരെ മുക്തനായിട്ടില്ല.ബോണി കപൂറിന്റെ കുടുംബാംഗങ്ങളുമായി ശ്രീദേവി നല്ല സൗഹൃദമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. അറിയപ്പെടുന്ന അഭിനേത്രിയായിരുന്നിട്ട് പോലും മക്കള്‍ ജനിച്ചപ്പോള്‍ ശ്രീദേവി അവരുടെ കാര്യങ്ങള്‍ക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. ജാന്‍വിയുടെയും ഖുഷിയുടെയും കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കിയിരുന്നു.
നിലവിലെ ചിത്രീകരണമെല്ലാം റദ്ദാക്കിയാണ് അനില്‍ കപൂറും സോനം കപൂറുമുള്പ്പടെയുള്ളവര് എത്തിയത്. ജാന്‍വിയുടെ ആദ്യ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെച്ചിട്ടുണ്ട്. അമ്മ ഇനിയില്ലെന്ന സത്യത്തിന് മുന്നില്‍ പകച്ച് നിൽക്കുകയാണ് ഖുഷിയും ജാന്‍വിയും .
Post Your Comments