
മുംബൈ : തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി ബോളിവുഡ് താരം അനില്‍ കപൂര്‍. ഒരു കായികതാരത്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കണമെന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്. അത് ആരുടെ ജീവിചരിത്ര സിനിമയാണെന്ന് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമുണ്ടായില്ല. സച്ചിന്റെ വേഷത്തില്‍ അഭിനയിക്കാനാണ് താന്‍ കാത്തിരിക്കുന്നത് എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകന്‍ കൂടിയായ അനില്‍ കപൂര്‍ പറയുന്നു.
അജയ് ദേവ്ഗണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോട്ടല്‍ ധമാല്‍ എന്ന ചിത്രത്തിലാണ് അനില്‍ കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം പറയുന്ന ചിത്രത്തിലാണ് അനില്‍ കപൂര്‍ ഉടന്‍ അഭിനയിക്കുക. ഹര്‍ഷവര്‍ദ്ധന്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.
Post Your Comments