ചങ്ങനാശേരി: മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ് പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശേരി പുഴവാത് ഭാഗത്തായിരുന്നു സംഭവം.വീട്ടുകാരുടെ പരാതിയിൽ
ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
അന്വേഷണത്തിൽ വീടിനു സമീപത്തുനിന്ന് ഒരു ചെരിപ്പ് കണ്ടെത്തിയിരുന്നു. ചെരിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന്റെ വലയിൽ മോഷ്ടാവ് വീണത്. ഇയാളെക്കുറിച്ചുള്ള ഏകദേശരൂപവും വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകലാണോ അതോ മോഷണമാണോ പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് ചോദ്യംചെയ്തുവരികയാണ്. മറ്റ് നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.
also read:.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
Post Your Comments