കാബൂൾ: യുഎസുമായി സമാധാന ചര്‍ച്ചയ്ക്ക് ഒരുങ്ങി താലിബാൻ. അഫ്ഗാനിസ്ഥാനിൽ ആഭ്യന്തരയുദ്ധവും ഭീകരാക്രമണവും അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ കാബൂളിൽ പ്രദേശിക നേതാക്കൾ തമ്മില്‍ തീരുമാനമായത്.
ഖത്തറിലെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പൊളിറ്റിക്കൽ ഓഫീസിൽ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അഫ്ഗാൻ ജനങ്ങളുടെ ന്യായപ്രകാരമുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ അമേരിക്ക തയാറായാൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താമെന്നും താലിബാൻ അറിയിച്ചു
അഫ്ഗാനിസ്ഥാനിൽ സന്ദർശനം നടത്തിയ മധ്യ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ചുമതലയുള്ള അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെൽസ് ചർച്ച നടത്താൻ താലിബാന് മുന്നിൽ വാതിൽ തുറന്ന് കിടക്കുകയാണെന്ന് പറഞ്ഞു രണ്ടാഴ്ച പിന്നിടുന്പോഴാണ് സമാധാനപരമായ പരിഹാരത്തിന് താലിബാനും ഒരുങ്ങുന്നത്.
2001 സെപ്റ്റംബര്‍ 11ലെ വേർഡ് ട്രേഡ് ആക്രമണത്തെത്തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തിനെതിരേ അമേരിക്ക ആക്രമണം ആരംഭിച്ചത്. നാറ്റോ സേനയില്‍ അമ്പതു രാജ്യങ്ങളില്‍നിന്നായി 130,000 ഭടന്മാരായിരുന്നു 2011 ആകുമ്പോഴേക്ക് അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇവരില്‍ മിക്കവരെയും ഘട്ടംഘട്ടമായി പിന്നീട് പിന്‍വലിച്ചിരുന്നു.
ALSO READ ;വീണ്ടും ചരിത്രനീക്കവുമായി സൗദി
Post Your Comments