
ദുബായ്•ഇന്ത്യന്‍ താരം ശ്രീദേവി ദുബായ് ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. ശ്രീദേവി മരിച്ചുകിടന്ന ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ 2201 ാം നമ്പര്‍ മുറി അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്തു. ഈ മുറി ഇപ്പോള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാല്‍ സംസ്കാരത്തിനായി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഇനിയും വൈകുമെന്നാണ് സൂചന.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എണ്ണം അപകടമരണമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ബാലന്‍സ് നഷ്ടപ്പെട്ട് ബാത്ത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് കണ്ടെത്തല്‍. ഇതോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ച ദുരൂഹത വധിപ്പിച്ചത്.
You may also like: ശ്രീദേവിയുടെ മരണകാരണം മദ്യമോ? പോപ് ഗായിക വിറ്റ്‌നി ഹൂസ്റ്റണിന്റെ മരണത്തിന്റെ തനിയാവർത്തനമോ ഇത്?
ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. ഇത് കൂടുതല്‍ സംശയത്തിന് ഇടയാക്കി. അമിതമായി മദ്യം കഴിച്ച് അബോധാവസ്ഥയില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന നിഗമനത്തിലാണ് ഒടുവില്‍ പോലീസ് എത്തിയിരിക്കുന്നത്. അതിനിടെ, ശ്രീദേവി മദ്യപിക്കില്ല, വൈന്‍ മാത്രമേ കഴിക്കുകയുള്ളൂവെന്ന അമര്‍ സിംഗിന്റെ പ്രസ്താവനയും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
ശ്രീദേവിയും, ഭര്‍ത്താവ് ബോണി കപൂറും, മകള്‍ ഖുശി കപൂറും,ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് യു.എ.ഇയിലെത്തിയത്. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ പോയിരുന്നില്ല.
അതേസമയം, ശ്രീദേവിയുടെ ഭതൃസഹോദരനും നടനുമായ അനില്‍ കുമാറിന്റെ മുംബൈയിലെ വസതിയിലേക്ക് സെലിബ്രിറ്റികളും ആരാധകരും ഒഴുകുകയാണ്.
നടി മാധുരി ദിക്ഷിത്, സംവിധായകന്‍ കരണ്‍ ജോഹര്‍, ഡിസൈനര്‍ മനിഷ് മല്‍ഹോത്രമ നടി തബു, സംവിധായിക ഫറാഖാന്‍, നൃത്തസംവിധായകന്‍ സരോജ് ഖാന്‍, നടന്‍ ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവര്‍ തിങ്കളാഴ്ച കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments